റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.
ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച് വന്നയാളാണ് സൂത്രത്തില്‍ പണം കൈക്കലാക്കിയത്.
കടയുടമ ഇല്ലായെന്ന് പറഞ്ഞതോടെ സുഹൃത്താണെന്ന ഭാവത്തില്‍ വന്നയാള്‍ മുതലാളിയെ വിളിക്കാമെന്ന് ജീവനക്കാരിയോട് പറഞ്ഞ ശേഷം ഫോണില്‍ ആരെയോ വിളിക്കുകയും 5300 രൂപ തനിക്ക് വേണ്ടി ഒരാള്‍ ഇവിടെ എല്പ്പിക്കുമെന്നും തനിക്ക് പോകാൻ ധൃതിയുള്ളത് കൊണ്ട് ഇവിടെയുള്ള പണം തരണമെന്നും ഫോണില്‍ കൂടി പറയുന്നുണ്ട്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ 'മോളെ, ഇവിടെ എത്രയാ ക്യാഷായിട്ടുള്ളതെന്ന്' ചോദിക്കുന്നുണ്ട്. 5000 രൂപയേയുള്ളൂ എന്നു പറഞ്ഞപ്പോള്‍ 5300 ഉണ്ടോയെന്ന് നോക്കിയേ എന്ന് ഫോണ്‍ ചെവിയില്‍ നിന്ന് വെക്കാതെ തന്നെ ചോദിച്ചു. ......
കോൺഗ്രസ് നേതാക്കൾ സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വരാനിരിക്കുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. ......
പത്തനംതിട്ടയിൽ പതിനാലുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. വയറ് വേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസിന്റെ ഇടപെടൽ. ......
പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കളെ പരസ്യമായി പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരുകാലത്ത് ജില്ലയിലെ മുഴുവൻ നിയമസഭാ സീറ്റുകളിലും വിജയിച്ചിരുന്ന കോൺഗ്രസിന് ഇപ്പോൾ ഒരു സീറ്റുപോലുമില്ലെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. ......
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതികളുള്ള പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 59 പ്രതികളുള്ള പീഡനക്കേസിലാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി-1 ൽ കുറ്റപത്രം സമർപ്പിച്ചത്. ......
പത്തനംതിട്ട തട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ മുൻ ബിഎസ്എഫ് ജവാനെ മർദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ......
പത്തനംതിട്ടയിൽ കോവിഡ് ബാധികയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച നൗഫലിന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതി 1,08,000 രൂപ പിഴയും അടയ്ക്കണം. ......
പത്തനംതിട്ടയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ചിറ്റാർ സ്വദേശി ആർ ആർ രതീഷ് ആണ് മരിച്ചത്.......
പത്തനംതിട്ടയിൽ കിണർജലത്തിന് നിറം മാറ്റം. പത്തനംതിട്ട അതുമ്പംകുളത്ത് ആനന്ദൻ എന്നയാളുടെ വീട്ടിലെ കിണർ ജലമാണ് നിറം മാറിയത്.......
നടൻ മോഹൻലാലിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയ പൊലീസുകാരനെ സ്ഥലം മാറ്റിയതിന് പിന്നാലെ കാരണംകാണിക്കൽ നോട്ടീസും നൽകി. തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോടാണ് തിരുവല്ല ഡിവൈഎസ്പി വിശദീകരണം തേടിയത്. ......